
ആശുപത്രിയില്‍ കഴിയുന്ന മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വയലാര്‍ രവിയെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സന്ദര്‍ശിച്ചപ്പോള്‍. ടി ജെ വിനോദ് എംഎല്‍എ, ഡോ. കൃഷ്ണനുണ്ണി, റിനൈ ആശുപത്രി ഡയറക്ടര്‍ കൃഷ്ണദാസ്, ഷെറിന്‍ വര്‍ഗീസ് എന്നിവര്‍ സമീപം
കൊച്ചി: വാര്‍ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, മുന്‍ കേന്ദ്ര മന്ത്രിയുമായ വയലാര്‍ രവിയെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. ടി ജെ വിനോദ് എംഎല്‍എ, ഡോ. കൃഷ്ണനുണ്ണി, റിനൈ ആശുപത്രി ഡയറക്ടര്‍ കൃഷ്ണദാസ്, ഷെറിന്‍ വര്‍ഗീസ് എന്നിവരോടൊപ്പമാണ് മന്ത്രി എത്തിയത്.
ഞായറാഴ്ച രാവിലെയാണ് പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മക്കളായ ഡോ ലക്ഷ്മി, ഉണ്ണി എന്നിവര്‍ വയലാര്‍ജിയോടൊപ്പം ആശുപത്രിയിലുണ്ടായിരുന്നു.
Photo Courtesy - Google










